17 May 2024 Friday

റോഡരികിൽ വീണ് കിടന്ന മാങ്ങ എടുത്ത് റോഡ് മുറിഞ്ഞ് കടക്കുന്നതിനിടെ വെള്ളിമൂങ്ങ (ഓട്ടോ) ഇടിച്ചു എടപ്പാൾ സ്വദേശിയായ ബസ്സ് കണ്ടക്ടർക്ക് ദാരുണാന്ത്യം'

ckmnews

റോഡരികിൽ വീണ് കിടന്ന മാങ്ങ എടുത്ത് റോഡ് മുറിഞ്ഞ് കടക്കുന്നതിനിടെ വെള്ളിമൂങ്ങ (ഓട്ടോ) ഇടിച്ചു


എടപ്പാൾ സ്വദേശിയായ ബസ്സ് കണ്ടക്ടർക്ക് ദാരുണാന്ത്യം'


പൊന്നാനി:റോഡരികിൽ വീണ് കിടന്ന മാങ്ങ എടുത്ത് റോഡ് മുറിഞ്ഞ് കടക്കുന്നതിനിടെ വെള്ളിമൂങ്ങ (ഓട്ടോ) ഇടിച്ച് പരിക്കേറ്റ എടപ്പാൾ സ്വദേശിയായ യുവാവ് മരിച്ചു.സ്വകാര്യ ബസ്സിലെ കണ്ടക്ടർ കൂടിയായ എടപ്പാൾ തുയ്യത്ത് താമസിക്കുന്ന വെള്ളായിക്കോട്ട് സിദ്ധാർത്ഥന്റെ മകൻ 40 വയസുള്ള ഷിജുവാണ് മരിച്ചത്.ബുധനാഴ്ച കാലത്ത് 10.30 ഓടെ പൊന്നാനി ബിയ്യത്ത് വച്ചാണ് അപകടം നടന്നത്.സ്വകാര്യ ബസ്സിൽ കണ്ടക്ടർ ആയിരുന്ന ഷിജു റോഡിൽ വീണ് കിടന്ന മാങ്ങ എടുത്ത്  റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിരെ വന്ന വെള്ളിമൂങ്ങ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഷിജുവിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.വർഷങ്ങളായി.ചങ്ങരംകുളം  എടപ്പാൾ പൊന്നാനി റൂട്ടിൽ സർവ്വീസ് നടത്തുന്ന ഒലിയിൽ ബസ്സിൽ കണ്ടക്ടർ ആയി ജോലി ചെയ്ത് വരികയായിരുന്നു ഷിജു.അവിവാഹിതനാണ്.മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് കൊടുക്കും