Edappal
നെല്ലിശ്ശേരിയിൽ ഗുഡ്സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം:നെല്ലിശ്ശേരിയിൽ ഗുഡ്സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ചങ്ങരംകുളം മൂക്കുതല സ്വദേശിയും കുറ്റിപ്പാലയിൽ താമസക്കാരനുമായ കോലത്തപറമ്പിൽ ചന്ദ്രന്റെ മകൻ സിദ്ധാർത്ഥ്(29) ആണ് മരിച്ചത്.ഞായറാഴ്ച കാലത്ത് സിദ്ധാർത്ഥ് സഞ്ചരിച്ച ബൈക്കും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം.പരിക്കേറ്റ സിദ്ധാർത്ഥിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം ചങ്ങരംകുളം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.ചങ്ങരംകുളം പാറക്കലിൽ അലുമിനിയം ഫാബ്രിക്കേഷൻ സ്ഥാപനത്തിൽ ജീവനക്കാരനാണ് മരിച്ച സിദ്ധാർത്ഥ്