03 May 2024 Friday

കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച്:പോസ്റ്റ് തകര്‍ന്നു'വൈദ്യുതി മുടങ്ങി

ckmnews

കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച്:പോസ്റ്റ് തകര്‍ന്നു'വൈദ്യുതി മുടങ്ങി 


കുമ്പിടി:മണ്ണിയംപെരുമ്പലം പഴയ സ്റ്റേറ്റ് ബാങ്കിന് സമീപത്ത് കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ച് അപകടം. ഞായറാഴ്ച്ച  പുലർച്ചെ ഒരു മണിക്ക് ശേഷമാണ് സംഭവം.ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.അപകടത്തിൽ ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൻ്റെ മുൻവശവും  വൈദ്യുത പോസ്റ്റും തകർന്നു.പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുത തടസവും നേരിട്ടു.