04 May 2024 Saturday

എടപ്പാൾ നടുവട്ടത്ത് വയോദികന്റെ വോട്ട് രേഖപ്പെടുത്താൻ എത്തിയ ഉദ്ധ്യോഗസ്ഥർക്ക് വീട് കാണിച്ച് കൊടുത്തു വഴി കാണിച്ച് കൊടുത്തതിന് ലീഗ് പ്രവർത്തകനായ ബന്ധുവിനെ സിപിഎം പ്രവർത്തകൻ അക്രമിച്ചെന്ന് പരാതി'പോലീസ് കേസെടുത്തു

ckmnews

എടപ്പാൾ നടുവട്ടത്ത് വയോദികന്റെ വോട്ട് രേഖപ്പെടുത്താൻ എത്തിയ ഉദ്ധ്യോഗസ്ഥർക്ക് വീട് കാണിച്ച് കൊടുത്തു


വഴി കാണിച്ച് കൊടുത്തതിന് ലീഗ് പ്രവർത്തകനായ ബന്ധുവിനെ സിപിഎം പ്രവർത്തകൻ അക്രമിച്ചെന്ന് പരാതി'പോലീസ് കേസെടുത്തു


എടപ്പാൾ:വയോദികന്റെ വോട്ട് ചെയ്യിക്കാൻ എത്തിയ പോളിങ് ഉദ്ധ്യോഗസ്ഥർക്ക് വീട് കാണിച്ച് കൊടുത്തതിന് ലീഗ് പ്രവർത്തകനെ ബന്ധുവായ സിപിഎം പ്രവർത്തകൻ അക്രമിച്ചെന്ന് പരാതിയിയിൽ ചങ്ങരംകുളം പോലീസ് കേസെടുത്തു.ശനിയാഴ്ച കാലത്ത് 11 മണിയോടെ വട്ടംകുളം പഞ്ചായത്തിലെ പത്താം വാർഡിലാണ് സംഭവം.നടുവട്ടം സ്വദേശിയായ 80 വയസുള്ള ചായംപുലാക്കൽ മൊയ്തുണ്ണിയുടെ വോട്ട് രേഖപ്പെടുത്താനെത്തിയതായിരുന്നു ഉദ്ധ്യോഗസ്ഥർ.സമീപവാസിയായ കുരുവളപ്പിൽ യൂസഫിനോട് ഉദ്ധ്യോഗസ്ഥർ മൊയ്തുണ്ണിയുടെ വീട് അന്വേഷിച്ചു.ഉദ്ധ്യോഗസ്ഥർക്ക് യൂസഫ് വീട്ടിലേക്ക് വഴി കാണിച്ച്  കൊടുക്കുകയും ഉദ്ധ്യോഗസ്ഥർ മൊയ്തുണ്ണിയുടെ വോട്ട് രേഖപ്പെടുത്തി തിരിച്ചിറങ്ങുകയുയും ചെയ്തു


ഇതിനിടെ അപ്രതീക്ഷിതമായി എത്തിയ സിപിഎം പ്രവർത്തകനും യൂസഫിന്റെ ബന്ധുവുമായ കുരുവളപ്പിൽ കോയക്കുട്ടി  ഉദ്ധ്യോഗസ്ഥരോട് തട്ടിക്കയറുകയും ലീഗ് കാരനോടാണോ വഴി ചോദിച്ചതെന്ന് പറഞ്ഞ് ബിഎൽഒ ക്ക് നേരെ വാക്കേറ്റത്തിലേർപ്പെടുകയും ആയിരുന്നു


ഇതിനിടെ നീ ആരാടാ വീട് കാണിച്ച് കൊടുക്കാൻ എന്ന് പറഞ്ഞ് കോയക്കുട്ടി അസഭ്യം പറയുകയും അക്രമിക്കുകയും ചെയ്തെന്നാണ് യൂസഫിന്റെപരാതി.ഭഹളം കേട്ട് വീട്ടിൽ നിന്ന് ഓടി വന്ന ഭാര്യയെയും കോയക്കുട്ടി അസഭ്യം പറഞ്ഞെന്ന് യൂസഫ് പറയുന്നു.യൂസഫിനെ എടപ്പാൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യൂസഫിന്റെ പരാതിയിലാണ് ചങ്ങരംകുളം പോലീസ് കേസെടുത്തത്.ചങ്ങരംകുളം എസ് ഐ ഷാജുവിന്റെ നേതൃത്വത്തിൽ പോലീസെത്തി യൂസഫിൽ നിന്നും ഭാര്യയിൽ നിന്നും മൊഴിയെടുത്തു