Edappal
എടപ്പാൾ നടുവട്ടത്ത് ഹോട്ടൽ ജോലിക്കിടെ ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു

എടപ്പാൾ:നടുവട്ടത്ത് ഹോട്ടൽ ജോലിക്കിടെ ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു.ബിയ്യം സ്വദേശിയും കൊള്ളനൂരിൽ താമസക്കാരനുമായ വെളിയത്ത് പറമ്പിൽ കൃഷ്ണന്റെ മകൻ ശശിധരൻ(56)ആണ് കുഴഞ്ഞ് വീണ് മരിച്ചത്.നടുവട്ടത്ത് ജോലി ചെയ്യുന്ന ഹോട്ടലിൽ കുഴഞ്ഞ് വീണ ശശിധരനെ ഉടനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു