30 April 2024 Tuesday

പൗരത്വ വിഷയത്തിൽ രാഹുൽ ഗാന്ധി അർത്ഥശങ്കക്ക് ഇടമില്ലാത്ത വിധ നയം വ്യക്തമാക്കിയത് സ്വാഗതാർഹമാണെന്ന്പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ

ckmnews

പൗരത്വ വിഷയത്തിൽ രാഹുൽ ഗാന്ധി അർത്ഥശങ്കക്ക് ഇടമില്ലാത്ത വിധ നയം വ്യക്തമാക്കിയത് സ്വാഗതാർഹമാണെന്ന്പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ


എടപ്പാൾ :ഭാഷയുടെയോ മതത്തിന്റെ യോ ദേശത്തിന്റെയോ അടിസ്ഥാനത്തിൽ പൗരത്വം ആർക്കും നിഷേധിക്കില്ലെന്നും  മുഴുവൻ പേർക്കും പൗരത്വം നൽകുക എന്നതാണ് കോൺഗ്രസിന്റെ നയം എന്നും കോഴിക്കോട് നടന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കിയതോടെ ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾക്ക് ആശ്വാസകരമായ വാക്കുകളാണിതെന്നും   എന്നും പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ.പറഞ്ഞു . തവനൂർ നിയോജകമണ്ഡലം ലീഡേഴ്സ് മീറ്റിൽ ബൂത്ത് ചെയർമാന്മാർ കൺവീനർമാർ എന്നിവരുടെ സംഗമം നരിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സുരേഷ് പൊൽപ്പാക്കര അധ്യക്ഷത വഹിച്ചു.ചടങ്ങിൽ  എം വി ശ്രീധരൻ മാസ്റ്റർ, ഇബ്രാഹിം മുതൂർ,ടിപി ഹൈദരലി,സി.രവീന്ദൻ , അഡ്വ. എ.എം രോഹിത് , എം അബ്ദുല്ലക്കുട്ടി,അഡ്വ.നാസറുള്ള,എൻ കെ അബ്ദുൽ റഷീദ് , ടി പി മുഹമ്മദ്, സി എം പുരുഷോത്തമൻ , കെ.പി മുഹമ്മദലി എന്നിവർ സംസാരിച്ചു