26 April 2024 Friday

വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീ അവകാശ സംരക്ഷണ വിളംബര ജാഥ നടത്തി

ckmnews

എടപ്പാൾ:വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീ അവകാശ സംരക്ഷണ വിളംബര ജാഥ നടത്തി.അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്  വനിതാ ശിശു വികസന വകുപ്പും ഐ സി ഡി എസ് പൊന്നാനിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.പ്രകടനം, തെരുവ് നാടകം, കലാരൂപങ്ങൾ തുടങ്ങിയവയും ഉണ്ടായി.എടപ്പാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ലക്ഷ്മി  ഉദ്ഘാടനം ചെയ്തു.വിജയലക്ഷ്മി ടീച്ചർ വട്ടംകുളം ഗ്രാമപഞ്ചായത്ത് ശ്രീജ പാറക്കൽ തുടങിയവർ നേതൃത്വം നൽകി.