26 April 2024 Friday

ആടിനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങി കുടുങ്ങിയ ആളെ ഫയർഫോഴ്സ് രക്ഷിച്ചു

ckmnews

ആടിനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങി കുടുങ്ങിയ ആളെ ഫയർഫോഴ്സ് രക്ഷിച്ചു


കുന്നംകുളം:അയൽവാസിയുടെ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങി കിണറ്റിൽ കുടുങ്ങിയ ആളെ കുന്നംകുളം അഗ്നിശമനസേന രക്ഷിച്ചു. ഇയ്യാൽ കാളിയേടത്ത് വീട്ടിൽ രാമദാസ് 47നെയാണ് അഗ്നിശമന സേനാംഗങ്ങളെ രക്ഷിച്ചത്. ഇയാളുടെ നാലുമാസം പ്രായമുള്ള ആട് സമീപവാസിയായ മല്ലപ്പള്ളി രാജന്റെ വീട്ടിലെ കിണറ്റിൽ വീഴുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ ആടിനെ രക്ഷിക്കാനിറങ്ങിയ രാംദാസ് കിണറ്റിൽ കുടുങ്ങുകയായിരുന്നുസ്റ്റേഷൻ ഹൗസ് ഓഫീസർ വൈശാഖിന്റെ നേതൃത്വത്തിലുള്ള അഗ്നിശമനസേന  സംഘമാണ് ഇയാളെ രക്ഷിച്ചത് .