26 April 2024 Friday

തീരദേശ മേഖലയെ വിറ്റു കാശാക്കാൻ അനുവദിക്കില്ല:യുഡിഎഫ്

ckmnews

തീരദേശ മേഖലയെ വിറ്റു കാശാക്കാൻ അനുവദിക്കില്ല:യുഡിഎഫ്


പൊന്നാനി:കേരളത്തിൻ്റെ

 കടലിനെയും മത്സ്യ സമ്പത്തിനെയും അമേരിക്കൻ കുത്തക കമ്പിനിക്ക് കൊള്ളയടിക്കുന്നതിനും പരമ്പരാഗത മത്സ്യതൊഴിലാളികളെ ആഴകടൽ മത്സ്യബന്ധത്തിൽ നിന്നും    

ആട്ടിയോടിക്കുന്ന എല്‍ഡിഎഫ് സർക്കാറിൻ്റെ നയങ്ങൾക്കെതിരെയുംഇ എം സി സി ഇടപാടിൽ  ജുഡീഷണൽ അന്വേഷണം ആവശ്യപ്പെട്ടും മത്സ്യതൊഴിലാളി കോൺഗ്രസ്സ്  അഖിലേന്ത്യാ പ്രസിഡൻറും എം.പിയുമായ ടി.എൻ പ്രതാപനും സ്വതന്ത്ര മത്സ്യതൊഴിലാളി പ്രസിഡൻറ് ഉമ്മർ ഓട്ടുമ്മലും നയിക്കുന്ന  തീരദേശ ജാഥയുടെ പ്രചരണാർത്ഥം പൊന്നാനി മണ്ഡലം യുഡിഎഫ് കമ്മിറ്റി സംഘടിപ്പിച്ച  വാഹന ജാഥയുടെ  ഉദ്ഘാടനം എം.വി ശ്രീധരൻ മാസ്റ്റർ  നിർവ്വഹിച്ചു .യു. ഡി.എഫ് പൊന്നാനി നിയോജക മണ്ഡലം ആക്ടിംഗ് ചെയർമാൻ അഡ്വ.വി. ഐ.എം.അശറഫ്  അധ്യക്ഷത വഹിച്ചു.അഡ്വ.സിദ്ധീഖ് പന്താവൂർ  മുഖ്യ പ്രഭാഷണം നടത്തി.പൊന്നാനി മണ്ഡലം യുഡിഎഫ് കൺവീനർ കല്ലാട്ടേൽ ഷംസു,കെഎം.അനന്തകൃഷ്ണൻ,അശറഫ് ആലുങ്ങൽ ,മനോഹരൻ പാലപ്പെട്ടി,ജലീൽ കുന്നനയിൽ,ടിഎം.മൊയ്തുണ്ണി ,കെ .ടി.റസാഖ്,പൊറാടൻ കുഞ്ഞിമോൻ, ഫാരിസ് കോടത്തൂർ ,സെയ്താലി വെളിയംകോട് കെ.എം നൂറുദ്ധീൻ , ജയദേവ് കോടത്തൂർ  തുടങ്ങിയവർ  സംസാരിച്ചു.വിവിധ സ്വീകര കേന്ദ്രങ്ങളിൾ  റിയാസ് പഴഞ്ഞി ,  ഹസീബ് ഹുദവി ,  യു . മുനീബ് , എ. എം . സിറാജുദ്ധീൻ ,  എ. എം . തുടങ്ങിയവർ പ്രസംഗിച്ചു .പൊന്നാനി  ബസ് സ്റ്റാൻ്റിൽ  പ്രചരണ ജാഥ സമാപിച്ചു .