30 April 2024 Tuesday

ദേശീയപാതയിൽ തലപ്പാറയിൽ കെ.എസ് ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്

ckmnews

ദേശീയപാതയിൽ തലപ്പാറയിൽ കെ.എസ് ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്


കോട്ടക്കൽ: തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ തലപ്പാറയിൽ കെ.എസ് ആർ.ടി.സി ബസ് മറിഞ്ഞ് അപകടം.റോഡിൽ നിന്നും പത്തടി താഴ്ചയിലേക്ക് ബസ് മറിഞ്ഞെന്നാണ് ആദ്യ വിവരം. നിറയെ യാത്രക്കാരുള്ള ബസ്സാണ് അപകടത്തിൽപ്പെട്ടത്.നിരവധി പേർക്ക് പരിക്കറ്റിട്ടുണ്ടെന്നാണ് അറിയുന്നത്.കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോകുകയായിരുന്നു ബസ്.പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്