30 April 2024 Tuesday

പൊന്നാനി കർമ്മറോഡിൽ ഭാരതപുഴയിലേക്ക് ചാടിയ യുവതിയെ രക്ഷപ്പെടുത്തി

ckmnews

പൊന്നാനി കർമ്മറോഡിൽ ഭാരതപുഴയിലേക്ക് ചാടിയ യുവതിയെ രക്ഷപ്പെടുത്തി


പൊന്നാനി:കർമ്മറോഡിൽ ഭാരതപുഴയിലേക്ക് ചാടിയ യുവതിയെ രക്ഷപ്പെടുത്തി.ശനിയാഴ്ച വൈകിയിട്ട് ഏഴ് മണിയോടെയാണ് സംഭവം.പൊന്നാനി ഈശ്വരമംഗലം ഭാഗത്ത്‌ കർമ്മറോഡിലെ ഭാരതപുഴയിലാണ് യുവതി ചാടിയത്.കുറ്റിപ്പുറം, കുമ്പിടി സ്വദേശിനിയായ 36 കാരിയാണ് നാട്ടുകാർ നോക്കി നിൽക്കെ പുഴയിലേക്ക് എടുത്ത് ചാടിയത്‌.സംഭവം കണ്ട നാട്ടുകാർ ഉടൻ തന്നെ പുഴയിൽ ഇറങ്ങി യുവതിയെ രക്ഷപ്പെടുത്തുകയായിരിന്നു.കരക്ക് എത്തിച്ച യുവതിയെ നാട്ടുകാർ ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യുവതി എന്ത് കൊണ്ടാണ് പുഴയിൽ ചാടിയതെന്ന് വ്യക്തമല്ല.സംഭവത്തിൽ  പൊന്നാനി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്