26 April 2024 Friday

മാധ്യമപ്രവർത്തകർ ധീരതയുടെ ശബ്ദമാകണമെന്ന് ആലംകോട് ലീലാകൃഷ്ണൻ

ckmnews


എടപ്പാൾ. നാടുകടത്തിട്ടും നാടുകടത്തപ്പെടാതെപോയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ധീരത കേരളത്തിലെ മാധ്യമപ്രവർത്തകർക്കുണ്ടാകണമെന്ന് സാഹിത്യകാരൻ ആലംകോട് ലീലാകൃഷ്ണൻ. 

മാധ്യമ പ്രവർത്തകരുടെ ട്രേഡ് യൂണിയൻ സംഘടനയായ 

കേരള റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയന്റെ സംസ്ഥാന സമ്മേളനം എടപ്പാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയെ പേനകൊണ്ട് എതിർത്തതിന് തിരുവിതാംകൂറിൽ നിന്ന് നാടുകടത്തപെട്ട സ്വദേശഭിമാനിയുടെ ധീരതയുടെ ശബ്ദമാണ് ഇന്ന് ഓരോ പത്രപ്രവർത്തകന്റെ പേനയിലും ശബ്ദത്തിലും ജ്വലിക്കുന്നതെന്ന് ലീലാകൃഷ്ണൻ പറഞ്ഞു. 

പത്രപ്രവർത്തകർ നാരായണ ഗുരുവിനെയും കാരൾ മാക്സിന്റെയും വചനങ്ങൾ പിന്തുടരണം.

ആഗോളീകരണത്തെ ചെറുത്തു തോല്പിക്കാൻ ഏറ്റവും വലിയ ശക്തി പ്രാദേശിക പത്രപ്രവർത്തനമാണ്.അതിന്റെ മൂല്യം കാത്ത് സൂക്ഷിക്കണമെന്നും ആലംകോട് പറഞ്ഞു.

പത്രപ്രവർത്തനം എന്നത് അസാമാന്യ ധീരതയോടെ ചെയ്യേണ്ട പ്രവർത്തിയാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ അജിത് കൊളാടി പറഞ്ഞു.

പ്രാദേശിക ലേഖകൻ മുതൽ മുകളിലേക്കുള്ള എല്ലാ പത്ര പ്രവർത്തകരുടെയും

ശബ്ദങ്ങൾ മുഴങ്ങേണ്ടത് അവകാശങ്ങൾക്കു വേണ്ടിയും മനുഷ്യന് വേണ്ടിയുമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ്‌ പി. ആർ. ഹരികുമാർ അധ്യക്ഷനായി.   അഡ്വ. എം.ബി. ഫൈസൽ (സിഐടിയു), എം.വി. രാജേഷ് (ബിഎംഎസ്), കുഞ്ഞിപ്പ മാണൂർ, സഞ്ജിത് എ. നാഗ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ മനുഭരത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.സൈദ് അധ്യക്ഷനായി. കെആർഎംയു സംസ്ഥാന പ്രസിഡന്റായി ഒ മനുഭരതിനേയും ജനറൽ സെക്രട്ടറിയായി പി. ആർ. ഹരികുമാറിനെയും സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയായി വി സെയ്ദ്, ട്രഷററായി  ഡി റ്റി രാഗീഷ് രാജയെയും തിരഞ്ഞെടുത്തു.