26 April 2024 Friday

സ്വാദിഖലി ശിഹാബ് തങ്ങളുടെ സൗഹൃദയാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി എടപ്പാൾ മേഖലയിൽ മുസ്ലിം ലീഗ് പദയാത്ര നടത്തി

ckmnews

സ്വാദിഖലി ശിഹാബ് തങ്ങളുടെ സൗഹൃദയാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി എടപ്പാൾ മേഖലയിൽ മുസ്ലിം ലീഗ് പദയാത്ര നടത്തി


എടപ്പാൾ :സ്വാദിഖലി ശിഹാബ് തങ്ങളുടെ സൗഹൃദയാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി എടപ്പാൾ മേഖലയിൽ നടന്ന മുസ്ലിം ലീഗ് കാൽ നട പദയാത്ര  നടത്തി.മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സിപി ബാവഹാജി ജാഥ നായകനും തവനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റുമായ ഇബ്രാഹിം മൂതൂരിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ കുഞ്ഞിപ്പഹാജി ജാഥയുടെ ഉപനായകനായിരുന്നു. 

റാലിക്ക് മണ്ഡലം ലീഗ് ഭാരവാഹികളായ പത്തിൽ അഷ്‌റഫ്‌, കെഎസ് സിദ്ധീഖ്, കെപി മുഹമ്മദലി ഹാജി, എൻകെ റഷീദ്, ലത്തീഫ് ഐകലം, എൻഎ കാദർ, ടിപി ഹൈദരലി, പിഎസ് ശിഹാബ് തങ്ങൾ,അസ്‌ലം തിരുത്തി,മുഹമ്മദ്‌ കുട്ടി എടപ്പാൾ,നൗഫൽ തണ്ടിലം,അഷ്‌റഫ്‌ മാണൂർ, പത്തിൽ സിറാജ്, അനീഷ് പിഎച്, റഫീഖ് പിലാക്കൽ, ലൈസ്‌ എടപ്പാൾ, റാഫി തവനൂർ, യൂനുസ് പാറപ്പുറം,  തുടങ്ങിയ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സെക്രട്ടറിമാരും,മറ്റു പോഷക സംഘടന നേതാക്കളും നേതൃത്വം നൽകി. സമാപനം സമ്മേളനം സിപി ബാവഹാജി ഉദ്ഘാടനം ചെയ്തു. 

വെട്ടം അലികോയ മുഖ്യ പ്രഭാഷണം നടത്തി. 

ടിപി ഹൈദരലി ആദ്യക്ഷത വഹിച്ചു.ഇബ്രാഹിം മൂതൂർ, പത്തിൽ അഷ്‌റഫ്‌,എൻകെ റഷീദ്,മുഹമ്മദലി ഹാജി, എൻ എ കാദർ,  അഷ്‌റഫ്‌ മാണൂർ,സിപി ബാപ്പുട്ടി ഹാജി, ബക്കർ ഹാജി, അസ്‌ലം തിരുത്തി,കഴുങ്കിൽ മജീദ് എന്നിവർ പ്രസംഗിച്ചു