26 April 2024 Friday

അഴിമതി തുടച്ചു നീക്കാൻ യുവാക്കൾ ശക്തരാകണം: നടൻ ശ്രീനിവാസൻ

ckmnews

അഴിമതി തുടച്ചു നീക്കാൻ യുവാക്കൾ ശക്തരാകണം: നടൻ ശ്രീനിവാസൻ 


പൊന്നാനി:അഴിമതിയും  സമൂഹത്തിലെ അനാചാരങ്ങളും തുടച്ചു നീക്കാൻ യുവാക്കൾ ശക്തരാകണം എന്ന് പ്രശസ്ത സിനിമ താരം ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.പെട്രോൾ ഡീസൽ വിലവർദ്ധനവും, പൊതുമേഖല സ്ഥാപനങ്ങളിലെ അഴിമതികളുമെല്ലാം നമ്മുടെ വികസന സ്വപ്നങ്ങളെ ഇല്ലായ്മ ചെയ്യുകയാണ്.അഴിമതി ഇല്ലാതായാല്‍ പല രാഷ്ട്രീയക്കാരും രാഷ്ട്രീയ രംഗം വിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഉണരാം, ഉയരാം, ഒരുമയോടെ....! എന്ന ശീർഷകത്തിൽ  പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച  അന്താരാഷ്ട്ര ഓൺലൈൺ സമ്മേളനം ഗ്ലോബ്കോൺ 2k21 ൻറ ഭാഗമായുളള അന്താരാഷ്ട്ര യൂത്ത് പാർലമെന്റ്  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നാട്ടിലും മറുനാട്ടിലുമുള്ള പൊന്നാനിക്കാരായ 23 രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികൾ രണ്ട് ദിവസങ്ങളിലായി നടന്ന ആഗോള സമ്മേളനത്തിൽ സംബന്ധിച്ചു. യൂത്ത് വിംഗ് പ്രസിഡന്റ് ഷഹീർ മേഘ അധ്യക്ഷത വഹിച്ചു. ഫാദർ ഡേവിസ് ചിറമേൽ മുഖ്യാതിഥിയായിരുന്നു.ജീവിതം മറ്റുളളവർക്ക് ഉപകാരപ്രദമായ വിധത്തിൽ ക്രമീകരിക്കണമെന്നും അങ്ങിനെയായാൽ ഉന്നതി നമ്മേ തേടി വരുമെന്നും,സ്നേഹ ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്ന സൗഹൃദങ്ങൾ നില നിറുത്താനും ,അരുതായ്മകളിലേക്ക് ചെന്നെത്തുന്ന കൂട്ടുകെട്ട് ഇല്ലാതെയാക്കാനും യുവാക്കൾ ശ്രദ്ധിക്കണമെന്നും ഫാദർ തൻറ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.ഇ ടി മുഹമ്മദ് ബഷീർ എം പി പ്രത്യേക അതിഥിയായി വന്ന് ആശംസ നേർന്നു.നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം മുഖ്യ പ്രഭാഷണം നടത്തി.വിവിധ സെഷനുകളിൽ *യുവ തലമുറ: പ്രതീക്ഷകളും ആശങ്കകളും*  ഹംസ റഹ്മാൻ, *തൊഴിൽ സാദ്ധ്യതകൾ*  അഡ്വ: ഇസ്സുദ്ധീൻ, *ലഹരി വിമുക്ത പൊന്നാനി* എക്സൈസ് സി.ഐ  എം. എഫ്. സുരേഷ് തുടങ്ങിയവർ വിഷയമവതരിപ്പിച്ചു.ഇന്റർനാഷ്ണൽ കരാട്ടെ മാസ്റ്റർ  രഞ്ജിത്ത് പൊന്നാനി ,ബഷീർ, സൈഫുൽ ഇസ്‌ലാം (ജർമ്മനി), റാസിഖ് (പോളണ്ട്), ഷാജി (മലേഷ്യ), അബ്ദുല്ല  (മാൽഡീവ്‌സ്), അനീസ് സാലിഹ് (സിംഗപ്പൂർ), മനോജ് ശ്രീധർ (അയർലൻഡ്), ഡോ: അബ്ദുൽ ഹക്കീം (ലണ്ടൻ)   

തുടങ്ങിയവർ ആശംസ നേർന്നു.ഷഹീർ ഈശ്വര മംഗലം സ്വാഗതവും, പി എം അബ്ദുട്ടി നന്ദിയും പറഞ്ഞു. തുടർന്ന്  മഷ്ഹൂദ് തങ്ങൾ, അജിത സുരേഷ്,  കലാഭവൻ അഷ്‌റഫ്, ഇസ്രത് സബ , അൽതാഫ് തുടങ്ങിയ  കലാകാരൻമാർ അണിനിരന്ന കലാപരിപാടികളോടെ രണ്ടു ദിവസം നീണ്ടു നിന്ന ആഗോള സമ്മേളനത്തിന് സമാപ്തിയായി