26 April 2024 Friday

പൊൽപ്പാക്കര വലിയ പീടിയേക്കൽ - താഴം റോഡ് ഉദ്ഘാടനം ചെയ്തു

ckmnews

പൊൽപ്പാക്കര വലിയ പീടിയേക്കൽ - താഴം റോഡ് ഉദ്ഘാടനം ചെയ്തു


എടപ്പാൾ:പഞ്ചായത്തിലെ പൊൽ പാക്കര വലിയ പീടിയേക്കൽതാഴം

 റോഡ് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീൽ ഉദ്ഘാടാനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.വി. സുബൈദ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് പ്രഭാകരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ: മോഹൻദാസ്

 ബ്ലോക്ക് മെമ്പർ രാധിക, പഞ്ചായത്ത് മെമ്പർ ലീല ,മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ബിജോയ് എന്നിവർ സംസാരിച്ചു.