26 April 2024 Friday

പെരുമ്പിലാവ് പൊതിയഞ്ചേരിക്കാവ് അമ്പലത്തിന് സമീപം കാട്ടുപന്നിയെ വാഹനമിടിച്ചു ചത്തനിലയിൽ കണ്ടെത്തി.

ckmnews

പെരുമ്പിലാവ് പൊതിയഞ്ചേരിക്കാവ് അമ്പലത്തിന് സമീപം കാട്ടുപന്നിയെ വാഹനമിടിച്ചു ചത്തനിലയിൽ കണ്ടെത്തി.


പെരുമ്പിലാവ്:പൊതിയഞ്ചേരികാവ് അമ്പലത്തിനു സമീപം കാട്ടുപന്നിയെ വാഹനമിടിച്ച് ചത്തനിലയിൽ കണ്ടെത്തി.നാട്ടുകാരാണ് പന്നി ചത്തു കിടക്കുന്നത് കണ്ടത്.

മുഖത്ത്  ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

80 കിലോയോളം തൂക്കം വരുന്ന നാല് വയസ്സ് പ്രായം തോന്നിക്കുന്ന കാട്ടുപന്നിയെയാണ്  ചത്ത നിലയിൽ കണ്ടെത്തിയത്.തുടർന്ന് പാമ്പ് സംരക്ഷകൻ രാജൻ പെരുമ്പിലാവിന്റെ  നേതൃത്വത്തിൽ എരുമപ്പെട്ടി വനപാലകരെ വിവരമറിയിക്കുകയും എരുമപ്പെട്ടി ഫോറസ്റ്റ് ഓഫീസർ നിധീഷ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി  എരുമപ്പെട്ടി ഫോറസ്റ്റ് ഓഫീസിലേക്ക്  കൊണ്ടുപോയി.