08 May 2024 Wednesday

പൊന്നാനിയില്‍ റോഡില്‍ തെങ്ങുമുറിഞ്ഞ് വീണു അപകടം ഒഴിവായത് തലനാരിഴക്ക്

ckmnews

പൊന്നാനിയില്‍ റോഡില്‍ തെങ്ങുമുറിഞ്ഞ് വീണു


അപകടം ഒഴിവായത് തലനാരിഴക്ക്


പൊന്നാനി:ഹൈവേയിൽ തെങ്ങുമുറിഞ്ഞ് വീണ് അപകടം ഒഴിവായത് തലനാരിഴക്ക്.പൊന്നാനി ചമ്രവട്ടം ജംഗ്ഷൻ പള്ളപ്രം ഹൈവേയിൽ മേപ്പറമ്പത്തിന് സമീപത്താണ് ഇലക്ട്രിസിറ്റി ലൈനിലേക്കും റോഡിലേക്കും തെങ്ങുമുറിഞ്ഞു വീണത്.നിരവധി ബൈക്ക് യാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വാഹന ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു.ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെങ്ങു മുറിച്ചുമാറ്റിയാണ് ഗതാഗത തടസം മാറ്റിയത്.