26 April 2024 Friday

പ്രകൃതിസംരക്ഷണ സംഘം സംഘടിപ്പിച്ച കാർഷിക മേള സമാപിച്ചു.

ckmnews

പ്രകൃതിസംരക്ഷണ സംഘം സംഘടിപ്പിച്ച കാർഷിക മേള സമാപിച്ചു.


കുന്നംകുളം:പ്രകൃതി സംരക്ഷണ സംഘത്തിന്റെ നേത്യത്വത്തില്‍ അഞ്ച് ദിവസങ്ങളായി നടന്നു വന്നിരുന്ന കാര്‍ഷിക മേള അഗ്രി ഫെസ്റ്റ് സമാപിച്ചു. ജനുവരി ഏഴ് മുതല്‍ ആരംഭിച്ച അഗ്രി ഫെസ്റ്റിൻ്റെ സമാപന സമ്മേളനം

 ടി എന്‍ പ്രതാപന്‍ എം പി  ഉദ്ഘാടനം ചെയ്തു.


 ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്ലയംസ് അധ്യക്ഷയായി. മുന്‍ എം എല്‍ എ ബാബു എം പാലിശ്ശേരി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം പത്മം വേണുഗോപാല്‍ വിശിഷ്ടാതിഥിയായി. സംഘാടക സമിതി വൈസ് ചെയര്‍മാന്‍ മിഷ സെബാസ്റ്റ്യന്‍ പദ്ധതി വിശദീകരണം നടത്തി. ചടങ്ങില്‍ പ്രകൃതി സംരക്ഷണ സംഘം കര്‍ഷകമിത്ര പുരസ്‌ക്കാരം പി അച്ചുതന് കൈമാറി.


 സമാപന സമ്മേളനത്തിന് പ്രകൃതി സംരക്ഷണ സംഘം ജില്ലാ കോര്‍ഡിനേറ്റര്‍ ജയപ്രകാശ് കേച്ചേരി സ്വാഗതവും ജില്ലാ സെക്രട്ടറി ഷാജി തോമസ് എന്‍ നന്ദിയും പറഞ്ഞു. കേച്ചേരി സിറ്റിപാലസ് കണ്‍വെഷന്‍ സെന്ററിലാണ് മേള സംഘടിപ്പിച്ചത്.