26 April 2024 Friday

എടപ്പാളിൽ ആളില്ലാത്ത വീടുകളിൽ മോഷണം പതിവാകുന്നു

ckmnews

എടപ്പാളിൽ ആളില്ലാത്ത വീടുകളിൽ മോഷണം പതിവാകുന്നു


എ​ട​പ്പാ​ൾ: ആളില്ലാത്ത വീടുകളിൽ മോഷണം പതിവാകുന്നു. പൊൽപാക്കര മേഖലയിലാണ് സംഭവം. പൊൽ​പാക്ക​ര മാ​ണി​ക്ക​പ്പാ​ല​ത്ത് താ​മസി​ക്കു​ന്ന മോയ്യാ​ല​ത്ത് വ​ള​പ്പി​ൽ നജീബിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്. മോഷണം  നടക്കുന്നതിൻ്റെ രണ്ട് ദിവസം മുമ്പാണ് നജീ​ബിന്റെ ഭാ​ര്യ സ്വന്തം വീട്ടിലേക്ക് പോയത്. തിരിച്ച് ക്രി​സ്മ​സ് ദി​വ​സം വീ​ട്ടി​ൽ എത്തിയപ്പോഴാണ് വാ​തി​ൽ കുത്തിപ്പൊളിച്ച്, അ​ല​മാ​ര​യി​ലെ വ​സ്ത്ര​ങ്ങ​ളും മ​റ്റു​സാ​ധ​ന​ങ്ങ​ളും എല്ലാം വലിച്ചു​വാ​രി​യി​ട്ട​ നില​യി​ൽ ക​ണ്ട​ത്. മുമ്പും സമീപ പ്രദേശങ്ങളിലും ഇത്തരം മോഷണ ശ്രമങ്ങൾ നടന്നിട്ടുണ്ട്. പൊന്നാനി പോലീസ് കേസെടുത്തിട്ടുണ്ട്.