26 April 2024 Friday

എടപ്പാൾ മേൽപ്പാലം ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്യും;മന്ത്രി കെ ടി ജലീൽ

ckmnews



എടപ്പാൾ:  മേൽപ്പാലം ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്യുമെന്ന് മന്ത്രി കെ ടി ജലീൽ. തിങ്കളാഴ്ച കാലത്ത് 11 മണിയോടെ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആർ ബി ഡി സി കെ ഡെപ്യൂട്ടി ജനറൽ മാനേജർ സലാം, കിറ്റ്കോ എസ് ആർ കൺസൾട്ടൻ്റ് ബൈജു ജോൺ, ഏറനാട് എം ഡി ഹാഷിം, പ്രൊജക്ട് മാനേജർ ഹനീഫ,പ്രൊജക്ട് എഞ്ചിനീയർ അതുൽ, സീനിയർ സൈറ്റ് എഞ്ചിനീയർ ഷമീം, ജൂനിയർ സൈറ്റ് എഞ്ചിനീയർ റിൻഷാദ്, കിറ്റ്കോ എഞ്ചിനീയർ സൻജിത്ത് എന്നിവർ സ്ഥലത്തുണ്ടായിരുന്നു