26 April 2024 Friday

എസ്.ഡി.പി.ഐ സ്ഥാനാർഥികൾ നോമിനേഷൻ സമർപ്പിച്ചു*

ckmnews

എസ്.ഡി.പി.ഐ സ്ഥാനാർഥികൾ നോമിനേഷൻ സമർപ്പിച്ചു


എടപ്പാള്‍:തദ്ദേശ തെരഞ്ഞെടുപ്പിൽ കാലടി പഞ്ചായത്തിൽ നിന്നും ജനവിധി തേടുന്ന എസ്.ഡി.പി.ഐ സ്ഥാനാർഥികൾ വരണാധികാരികൾക്ക് മുമ്പാകെ പത്രിക സമർപ്പിച്ചു. കാലടി പഞ്ചായത്തിൽ നിന്നും എസ്.ഡി.പി.ഐ ഈ പ്രാവശ്യം 6 വാർഡുകളിലേക്കും 2 ബ്ലോക്ക്‌ ഡിവിഷനുകളിലേക്കും മത്സരിക്കും. 

P.K ആയിശ റാഫി (വാർഡ്‌- 1), 

വടക്കേപുരക്കൽ സൗമ്യ (വാർഡ്- 7), 

T.A അബ്ദുള്ള കുട്ടി (വാർഡ്- 12), 

P.P അബ്ദുൽ റസാഖ് (വാർഡ്- 13), 

K.P സമീറ റസാഖ് (വാർഡ്- 15), 

K.V അബ്ദുൽ കബീർ (വാർഡ്- 16) 

എന്നിവർ വാർഡ് സ്ഥാനാർത്ഥികളായി പത്രിക സമർപ്പിച്ചു. കൂടാതെ പുതുപ്പറമ്പിൽ  ശംസുദ്ധീൻ (പോത്തനൂർ ഡിവിഷൻ), സലീമ സൈനുദ്ധീൻ (കാലടി ഡിവിഷൻ) പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥാനാർഥികളായും വരണാധികാരികൾക്ക് മുമ്പായി പത്രിക സമർപ്പിച്ചു. എസ്.ഡി.പി.ഐ കാലടി പഞ്ചായത്ത്‌ പ്രസിഡന്റ് അസീസ് കാലടി, പഞ്ചായത്ത്‌ സെക്രട്ടറി അഷ്‌റഫ്‌ കാലടി എന്നിവർ നേതൃത്വം കൊടുത്തു.