26 April 2024 Friday

കടവല്ലൂർ പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ckmnews

കടവല്ലൂർ പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു


പെരുമ്പിലാവ്:കടവല്ലൂർ പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 20 വാർഡുകളിൽ പതിനെട്ടിലും കോൺഗ്രസ് ആണ് മത്സരിക്കുന്നത്.ഒരു സീറ്റിൽ മുസ്‌ലിം ലീഗും ഒരു സീറ്റിൽ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയും മത്സരിക്കും.


കെ.കെ. രാജഗോപാലൻ (വാർഡ് 1, കടവല്ലൂർ ഈസ്റ്റ്), സുഫൈജ നാസർ (മുസ്‌ലിം ലീഗ്, വാർഡ് 2, കടവല്ലൂർ വടക്കുമുറി), കെ.യു. നാസർ (വാർഡ് 3, കല്ലുംപുറം), വി.കെ. രാജേഷ് (വാർഡ് 4, വട്ടമാവ്), കെ.എസ്. സംഗീത (വാർഡ് 4, കോടത്തുംകുണ്ട്), വി.എം. രതീഷ് (വാർഡ് 6, പതാക്കര), ഷാഹിദ സുലൈമാൻ (വാർഡ് 7, കൊരട്ടിക്കര), ഷാജിമോൻ കാസ്‌മി (വാർഡ് 8, ഒറ്റപ്പിലാവ്), എ.ആർ. ശ്യാംജിത (വാർഡ് 9, മണിയറക്കോട്), കെ. വിശ്വംഭരൻ (വാർഡ് 10, തിപ്പലിശ്ശേരി), എം.എച്ച്. ഹക്കീം (വാർഡ് 11, പള്ളിക്കുളം), നിഷ അരേകത്ത് (വാർഡ് 12, ആൽത്തറ), കെ.സി. ശാന്തകുമാരി (വാർഡ് 13, പുത്തൻകുളം), കെ.പി. സിന്ധുജ (വാർഡ് 14, പെരുമ്പിലാവ്), സരിത ഹരിദാസൻ (സ്വതന്ത്ര., വാർഡ് 15, പൊറവൂർ), പി.എം. സലാഹുദ്ദീൻ (വാർഡ് 16, പരുവക്കുന്ന്), ഷാമില ഷറഫുദ്ദീൻ (വാർഡ് 17, കരിക്കാട്), റംസിയ ഉമ്മർ (വാർഡ് 18, വില്ലന്നൂർ), മുഹ്സിന ജമാൽ (വാർഡ് 19, കോട്ടോൽ), കെ.വി. വിചിത്രൻ (വാർഡ് 20, കടവല്ലൂർ സെന്റർ).