08 May 2024 Wednesday

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ നരിപ്പറമ്പ് സ്വദേശിയായ യുവാവ് മരിച്ചു

ckmnews

പൊന്നാനി:നരിപ്പറമ്പില്‍ വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലായിരുന്ന നരിപ്പറമ്പ് സ്വദേശി മരിച്ചു.പൊന്നാനി നരിപ്പറമ്പ് കനാൽ റോഡ് പരിസരം താമസിക്കുന്ന പരേതനായ ഇക്കൂരത്തുവളപ്പിൽ അലിയുടെ മകനും,ഫോട്ടോഗ്രാഫറുമായ അൻസാർ ആണ് ചികിത്സക്കിടെ മരിച്ചത്.ശനിയാഴ്ച രാത്രി 11:40 ന് പൊന്നാനി നരിപ്പറമ്പ് സെൻ്ററിലാണ് അൻസാർ സഞ്ചരിച്ച ബൈക്കിൽ ലോറിയിടിച്ച് അപകടമുണ്ടായത്.അപകടം നടന്നയുടനെ അൻസാറിനെ ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, വിദഗ്ദ ചികിത്സക്കായി കോഴിക്കോട്ടേക്ക് കൊണ്ടു പോകുകയുമായിരുന്നുമിംസിലെ ചികിത്സക്കിടെ ഞായറാഴ്ച രാത്രിയോടെ  മരണപ്പെടുകയായിരുന്നു.