26 April 2024 Friday

അമ്പത് കിലോമീറ്റർ 165 മിനുറ്റുകൾക്കുള്ളിൽ കീഴടക്കി സലീമും ശ്യാംജിത്തും

ckmnews

അമ്പത് കിലോമീറ്റർ 165 മിനുറ്റുകൾക്കുള്ളിൽ കീഴടക്കി സലീമും ശ്യാംജിത്തും


എടപ്പാൾ: അമ്പത് കിലോമീറ്റർ 165 മിനുറ്റുകൾക്കുള്ളിൽ കീഴടക്കി എടപ്പാൾ സൈക്ലിംഗ് ക്ലബ്ബ് മെമ്പേഴ്സ് സലീമും ശ്യാംജിത്തും. തിരൂർ 

സൈക്ലിംഗ് ക്ലബ്ബ് സംഘടിപ്പിച്ച 50 കിലോമീറ്റർ ട്രയൽ ചലഞ്ചാണ് ഇവർ നിശ്ചയിച്ച സമയത്തിനുള്ളിൽ പൂർത്തീകരിച്ചത്. 165 മിനിറ്റുകൾക്കുള്ളിൽ കുറ്റിപ്പുറത്തു നിന്നും ആരംഭിച്ച്  കോട്ടക്കൽ എത്തി തിരിച്ച് കുറ്റിപ്പുറത്ത് എത്തുക എന്നതായിരുന്നു ടാസ്ക്. ബൈക്കിൽ 150 മിനിറ്റുകൾക്കുള്ളിൽ എത്താവുന്ന ദൂരം 165 മിനുറ്റുകൾ കൊണ്ടാണ് ഇവർ കീഴടക്കിയത്