30 April 2024 Tuesday

കരുവന്നൂർ നിക്ഷേപത്തട്ടിപ്പ് പിണറായി വിജയൻ പറയുന്നത് കള്ളം നിക്ഷേപകർക്ക് നീതി ലഭിക്കാൻ ഏതറ്റം വരെയും പോകും -പ്രധാനമന്ത്രി

ckmnews

കരുവന്നൂർ നിക്ഷേപത്തട്ടിപ്പ് പിണറായി വിജയൻ പറയുന്നത് കള്ളം നിക്ഷേപകർക്ക് നീതി ലഭിക്കാൻ ഏതറ്റം വരെയും പോകും -പ്രധാനമന്ത്രി


കുന്നംകുളം:കരുവന്നൂർ നിക്ഷേപത്തട്ടിൽ വർഷങ്ങൾക്കിപ്പുറവും മുഖ്യമന്ത്രിയെ പിണറായി പറയുന്നത് പച്ചക്കള്ളമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിക്ഷേപകർക്ക് നീതി ലഭിക്കാൻ ഏതറ്റം വരെയും പോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കുന്നംകുളം ചെറുവത്തൂർ ഗ്രൗണ്ടിൽ ആലത്തൂർ ഉൾപ്പെടെ അഞ്ച് ലോക്സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി  പ്രവർത്തകരെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. എൽഡിഎഫും യുഡിഎഫും കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ പിന്നോട്ട് വലിക്കുകയാണെന്നും ഇനി കേരളം മാറി ചിന്തിക്കുമെന്നും കേരളത്തിൽ നിന്നും ബിജെപിയുടെ ഉറച്ച ശബ്ദം പാർലമെന്റിൽ എത്തുമെന്നും അഞ്ചുവർഷംകൊണ്ട് കേരളത്തിൽ സമഗ്ര വികസനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലത്തൂർ ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിയുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ കരുവന്നൂർ നിക്ഷേപ തട്ടിപ്പ്  തന്നെ അറിയിച്ചതായും സർക്കാർ ഇതിൽ കാര്യമായ ഇടപെടൽ നടത്തിയെന്നും  എന്നാൽ കേരളം ഭരിക്കുന്ന പിണറായി വിജയൻ സർക്കാർ കുറ്റക്കാരായവരെ സംരക്ഷിക്കുകയാണെന്നും യാതൊരു നടപടിയും സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്നും കേന്ദ്ര സംഘമാണ് തട്ടിപ്പ് കണ്ടെത്തി 90 കോടി രൂപ തിരിച്ചു പിടിച്ചതെന്നും അത് നിക്ഷേപകർക്ക് നൽകാനുള്ള നടപടി സ്വീകരിച്ചു വരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.