30 April 2024 Tuesday

കുമ്പിടിയിൽ മരമില്ലിൽ വൻ തീപ്പിടുത്തം:ലക്ഷങ്ങളുടെ നാശനഷ്ടം

ckmnews

കുമ്പിടിയിൽ മരമില്ലിൽ വൻ തീപ്പിടുത്തം:ലക്ഷങ്ങളുടെ നാശനഷ്ടം 


ആനക്കര:കുമ്പിടിയിൽ മരമില്ലിന് തീപ്പിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം.കുമ്പിടി സെന്ററിൽ പഴയ ആനക്കര റോഡിൽ പ്രവർത്തിക്കുന്ന ശ്രീധരൻ നായരുടെ ഉടമസ്ഥതയിലുള്ള മരമില്ലിനാണ് തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ തീപ്പിടിച്ചത്.മില്ലിനകത്തു പ്രവർത്തിക്കുന്ന ഫർണിച്ചറുകൾ നിർമ്മിക്കുന്ന മരപ്പണി ശാലയും തീപിടുത്തത്തിൽ കത്തി നശിച്ചു. മില്ലിൽ ഉണ്ടായിരുന്ന വിലപിടിപ്പുള്ള നിരവധി മരങ്ങളും ഫർണിച്ചറുകളും കത്തി നശിച്ചിട്ടുണ്ട്.പട്ടാമ്പി ഷൊർണൂർ,കുന്നംകുളം,പൊന്നാനി എന്നിവിടങ്ങളിൽ നിന്നായി നാല് യൂണിറ്റ് ഫയർ എഞ്ചിൻ എത്തിയാണ് തീ അണച്ചത്.ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം പുലർച്ചെ അഞ്ചരയോടെയാണ് തീ പൂർണ്ണമായും അണക്കാൻ കഴിഞ്ഞത്.പന്നിയൂർ ബാബു എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ നിർമ്മാണ ശാലയും കത്തി നശിച്ചു.തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.