30 April 2024 Tuesday

പ്രധാനമന്ത്രിയുടെ കുന്നംകുളം സന്ദർശനം;കുന്നംകുളത്ത് പഴുതടച്ച സുരക്ഷ സുരക്ഷയ്ക്കായി എത്തിയത് 3000 ത്തിലധികം പോലീസുകാർ

ckmnews

പ്രധാനമന്ത്രിയുടെ കുന്നംകുളം സന്ദർശനം;കുന്നംകുളത്ത് പഴുതടച്ച സുരക്ഷ 


സുരക്ഷയ്ക്കായി എത്തിയത് 3000 ത്തിലധികം പോലീസുകാർ  


കുന്നംകുളം:തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കുന്നംകുളത്തെത്തുന്ന

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അതീവ സുരക്ഷയൊരുക്കി പോലീസ്.തൃശ്ശൂർ റെയ്ഞ്ച് ഡി ഐ ജി അജിതാബീഗം, ജില്ലാ പോലീസ് മേധാവി അംഗിത്ത് അശോകൻ എന്നിവരുടെ നേതൃത്വത്തിൽ പഴുതടച്ച സുരക്ഷയാണ് കുന്നംകുളം നഗരത്തിലും സമീപപ്രദേശങ്ങളിലും ഒരുക്കിയിട്ടുള്ളത്.സുരക്ഷയ്ക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 3000 ത്തിലധികം പോലീസുകാർ കുന്നംകുളത്ത് എത്തിയിട്ടുണ്ട്.ഞായറാഴ്ച രാവിലെ ആറുമണി മുതൽ ഒരുമണിവരെ  ട്രാഫിക് ഉൾപ്പെടെയുള്ളവരുടെ ട്രയൽ ആരംഭിക്കും.സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ച പോലീസ് കാർക്ക് കുന്നംകുളം ബദനി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ച് ഡ്യൂട്ടി കാർഡുകൾ വിതരണം ചെയ്തു. പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്ന വാഹനങ്ങൾ പോലീസ് വാഹനങ്ങൾ ഒഴികെയുള്ള എല്ലാ വാഹനങ്ങളുടെയും ഗതാഗതം കുന്നംകുളം നഗരത്തിലൂടെ പൂർണമായും നിരോധിച്ചു.തിങ്കളാഴ്ച രാവിലെ 9 മണിയോടെ കുന്നംകുളം ചെറുവത്തൂർ ഗ്രൗണ്ടിൽ ആലത്തൂർ,പൊന്നാനി ലോക്സഭ മണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട പരിപാടികൾ ആരംഭിക്കും.കുന്നംകുളം ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങുന്ന പ്രധാനമന്ത്രി 11 മണിയോടെ കുന്നംകുളത്ത് പ്രവർത്തകരെ അഭിസംബോധനം ചെയ്ത സംസാരിക്കും.സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി മേഖലയിലെ വ്യാപാരസ്ഥാപനങ്ങളിൽ ഗ്യാസ് സിലിണ്ടർ പ്രവർത്തിപ്പിക്കരുതെന്നും ജീവനക്കാർ ഐഡി കാർഡുകൾ ധരിക്കണമെന്നും പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ആരംഭിക്കുന്ന സുരക്ഷാക്രമീകരണങ്ങൾ വൈകിട്ട് വരെ  നീണ്ടുനിൽക്കും.