30 April 2024 Tuesday

എടപ്പാൾ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗർഭിണിയായ യുവതി മരിച്ചു മരിച്ചത് കോഴിക്കോട് സ്വദേശിനി സ്വാതി കൃഷ്ണകൃഷ്ണ

ckmnews

എടപ്പാൾ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗർഭിണിയായ യുവതി മരിച്ചു


മരിച്ചത് കോഴിക്കോട് സ്വദേശിനി സ്വാതി കൃഷ്ണ


എടപ്പാൾ: കോഴിക്കോട് സ്വദേശിനിയായ ഗർഭിണിയായ യുവതി ചികിത്സക്കിടെ മരിച്ചു.കോഴിക്കോട് കായണ്ണ കുറ്റിവയൽ കൃഷ്ണപുരിയിൽ അഭിനന്ദിന്റെ ഭാര്യ സ്വാതികൃഷ്ണ (26) ആണ് മരിച്ചത്.എടപ്പാൾ ആശുപത്രിയിൽ ചികിത്സയ്ക്കിടെയായിരുന്നു മരണം.കഴിഞ്ഞ ദിവസമാണ് പനിയെ തുടര്‍ന്ന് സ്വാതിയെ എടപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.വെള്ളിയാഴ്ച പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.ചെമ്മരത്തൂർ ചോറോട്ട് കൃഷ്ണ കുമാറിന്റെയും നന്ദജയുടെയും മകളാണ്.പ്രസവത്തോട് അനുബന്ധിച്ച് ചെമ്മരത്തൂരുള്ള സ്വന്തം വീട്ടിലായിരുന്നു സ്വാതി നിന്നിരുന്നത്.മൃതദേഹം മഞ്ചേരിയില്‍ പോസ്‌റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു.ചെമ്മരത്തൂരിലെ വീട്ടുവളപ്പിൽ സംസ്കാരം