30 April 2024 Tuesday

ഭര്‍ത്താവിന്റെ മദ്യപാനം മാറ്റാന്‍ ചികിത്സക്ക് എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു പ്രതിയെ 22 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് കുന്നംകുളം പോക്സോ കോടതി

ckmnews

ഭര്‍ത്താവിന്റെ മദ്യപാനം മാറ്റാന്‍ ചികിത്സക്ക് എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു


പ്രതിയെ  22 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് കുന്നംകുളം പോക്സോ കോടതി 


കുന്നംകുളം:ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ചു. 22 വർഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്.പെരിങ്ങണ്ടൂർ സ്വദേശി പൂന്തോട്ടിൽ വീട്ടിൽ 34 വയസ്സുള്ള സന്തോഷിനെയാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി എസ്.ലിഷ  കുറ്റക്കാരനെന്ന് കണ്ടെത്തി വിധി പ്രസ്താവിച്ചത്.