26 April 2024 Friday

കെ.പി.എസ്.ടി.എ എടപ്പാൾ ഉപജില്ലാ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി

ckmnews

കെ.പി.എസ്.ടി.എ എടപ്പാൾ ഉപജില്ലാ ഓഫീസിനു മുന്നിൽ  ധർണ്ണ നടത്തി


എടപ്പാൾ:കെ.പി.എസ്.ടി.എ എടപ്പാൾ ഉപജില്ലാ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.2016 മുതൽ നിയമിക്കപ്പെട്ട അധ്യാപകരുടെ നിയമനം അംഗീകരിക്കുക , ശമ്പള പരിഷ്കരണം നടപ്പാക്കുക ,ഡി.എ.കുടിശിഖ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ.പി.എസ്.ടി.എ സംസ്ഥാന വ്യാപകമായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകൾക്കു മുന്നിൽ ധർണ്ണ നടത്തി. എടപ്പാളിൽ ജില്ലാ പ്രസിഡണ്ട് ടി.വി.രഘുനാഥ് ഉദ്ഘാടനം ചെയ്തു.കെ.എം.അബ്ദുൾ ഹക്കീം അധ്യക്ഷത വഹിച്ചു.അടാട്ട് വാസുദേവൻ, സി.എസ്.മനോജ്, പ്രഷീദ് മൂക്കുതല ,കെ . പ്രമോദ് ,രഞ്ജിത്ത് അടാട്ട് , ബിജു പി.സൈമൺ ,പി.ജി.സജീവ് എന്നിവർ പ്രസംഗിച്ചു.