27 April 2024 Saturday

43-ാമത് ഫ്ളഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ മേള മാർച്ച് 31 ന് പഴഞ്ഞിയിൽ ആരംഭിക്കും

ckmnews

43-ാമത് ഫ്ളഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ മേള മാർച്ച് 31 ന് പഴഞ്ഞിയിൽ ആരംഭിക്കും


പഴഞ്ഞി ഫുട്ബോൾ ഫ്രണ്ട്സിൻ്റെ ആഭിമുഖ്യത്തിൽ 43-ാ മത് ഫ്ളഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ മേള 2024 മാർച്ച് 31 മുതൽ പഴഞ്ഞി ഗവ. ഹൈസ്കൂൾ മൈതാനത്തിൽ നടത്തുമെന്ന് ഭാരവാഹികൾ  കുന്നംകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടന പരിപാടിയുടെ ഭാഗമായി കായിക  രംഗത്ത് നിസ്തുല സംഭാവനകൾ നൽകിയ അധ്യാപകരെ ആദരിക്കും. കരാട്ടെ, കളരിപ്പയറ്റ് പ്രദർശനം, അഭിഭാഷക സദസ്സ് എന്നിവ ഫുട്ബോൾ മേളയുടെ ഭാഗമായി സംഘടിപ്പിക്കും. ആലത്തൂർ എം പി  രമ്യ ഹരിദാസ്, കുന്നംകുളം എം എൽ എ എ സി മൊയ്തീൻ, മലങ്കര ഓർത്തഡോക്സ് സഭ കുന്നംകുളം ഭാദാസനാധിപൻ ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത, കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്, കുന്നംകുളം മഹല്ല് ഖത്തീബ് നിസാർ അലി വാഫി തുടങ്ങി നാനാതുറകളിലുള്ള ഒട്ടേറെ പ്രമുഖർ പങ്കെടുക്കും. ഈ വർഷം മുതൽ സ്ത്രീകൾക്കും എഴുപത് വയസ്സിന് മുകളിലുള്ളവർക്കും ഇരുന്ന് കളികാണുന്നതിന് പ്രത്യേകം സ്ഥലംഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. പഴനി ഫുട്ബോൾ ഫ്രണ്ട്സ് കമ്മിറ്റി പ്രസിഡണ്ട് എം എം വിൽസൺ, സംഘാടകസമിതി ചെയർമാൻ സി ഗിരീഷ് കുമാർ, ട്രഷറർ ബാബു പള്ളിക്കര, കൺവീനർ സാബു ഐനൂർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.