27 April 2024 Saturday

അംഗപരിമിതിയുള്ള കുട്ടിക്ക് നേരെ ലൈംഗികാതിക്രമം പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തവും 10 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കുന്നംകുളം പോക്സോ കോടതി

ckmnews



കുന്നംകുളം:അംഗപരിമിതിയുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിക്കെതിരെ ട്രിപ്പിൾ ജീവപര്യന്തവും, 10 വർഷം കഠിനതടവും 340,000 രൂപ പിഴയും ശിക്ഷ വിധിച്ചു.കൈപ്പറമ്പ് സ്വദേശി കോട്ടയിൽ വീട്ടിൽ 57 വയസ്സുള്ള പ്രേമനെയാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി എസ്. ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തി വിധി പ്രസ്താവിച്ചത്.