08 May 2024 Wednesday

പൊന്നാനി തീരദേശ മേഖലയിലെ മൂന്ന് സ്ക്കൂളുകളിൽ ശനിയാഴ്ച മുതൽ രാവിലെ പ്രഭാതഭക്ഷണം നൽകും

ckmnews


​​പൊ​ന്നാ​നി: ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ തീ​ര​ദേ​ശ​ത്തെ സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പ്ര​ഭാ​ത​ഭ​ക്ഷ​ണം ഇ​നി സ്കൂ​ളി​ലൊ​രു​ക്കും. പോ​ഷ​കാ​ഹാ​ര​കു​റ​വ് പ​രി​ഹ​രി​ക്ക​ൽ, ഹാ​ജ​ർ നി​ല ഉ​യ​ർ​ത്ത​ൽ, കൊ​ഴി​ഞ്ഞു പോ​ക്ക് ത​ട​യ​ൽ, തൊ​ഴി​ലെ​ടു​ക്കു​ന്ന അ​മ്മ​മാ​രു​ടെ അ​ധ്വാ​ന​ഭാ​രം ല​ഘൂ​ക​രി​ക്ക​ൽ എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് പൊ​ന്നാ​നി ന​ഗ​ര​സ​ഭ ‘ഫു​ഡ് മോ​ർ​ണി​ങ്ങ് ’ എ​ന്ന പേ​രി​ലു​ള്ള നൂ​ത​ന പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.


ആ​ദ്യ​ഘ​ട്ട​ത്തി​ൽ തീ​ര​ദേ​ശ​ത്തെ അ​ഴീ​ക്ക​ൽ സ്കൂ​ൾ, ടൗ​ൺ സ്കൂ​ൾ, പു​തു​പൊ​ന്നാ​നി ഫി​ഷ​റീ​സ് സ്കൂ​ൾ എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. പൊ​ന്നാ​നി കി​ച്ച​ൺ കു​ടും​ബ​ശ്രീ യൂ​നി​റ്റി​നാ​ണ് പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല. പു​ട്ട് ക​ട​ല​ക്ക​റി, അ​പ്പം മു​ട്ട​ക്ക​റി, പൂ​രി കി​ഴ​ങ് ക​റി, ഇ​ഡ്ഡ​ലി സാ​മ്പാ​ർ ച​ട്നി, നൂ​ൽ​പ്പു​ട്ട് എ​ന്നി​വ​യാ​ണ് വി​ഭ​വ​ങ്ങ​ൾ.


പ​ദ്ധ​തി​യു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച 9.30 ന് ​പു​തു​പൊ​ന്നാ​നി ഫി​ഷ​റീ​സ് എ​ൽ.​പി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​ഡ്വ. എം.​കെ. സ​ക്കീ​ർ നി​ർ​വ​ഹി​ക്കും. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.30 ന് ​ടൗ​ൺ ജി.​എം.​എ​ൽ.​പി സ്കൂ​ളി​ന് ന​ഗ​ര​സ​ഭ നി​ർ​മി​ച്ച് ന​ൽ​കി​യ അ​ടു​ക്ക​ള കെ​ട്ടി​ടം എ.​ഇ.​ഒ ടി.​എ​സ്. ഷോ​ജ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഴീ​ക്ക​ൽ ഫി​ഷ​റീ​സ് സ്കൂ​ളി​ലും ഫു​ഡ്മോ​ണി​ങ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ന​ട​ക്കും.