08 May 2024 Wednesday

പൊന്നാനിയിൽ യാത്രാ ബോട്ട് സർവ്വീസ് ബുധനാഴ്ച്ച ആരംഭിക്കും.

ckmnews


പൊന്നാനി: പൊന്നാനി നഗരസഭയേയും പടിഞ്ഞാറെക്കര പഞ്ചായത്തിനേയും

ബന്ധിപ്പിക്കുന്ന യാത്രാ ബോട്ട് സർവ്വീസ് ബുധനാഴ്ച മുതൽ പുനരാരംഭിക്കും. 


യാത്ര ബോട്ടിന്റെ രേഖകൾ സമർപ്പിച്ചതോടെയാണ് സർവ്വീസ് പുനരാരംഭിക്കാൻ നടപടിയായത്

വിദ്യാർത്ഥികളും, മത്സ്യത്തൊഴിലാളികളുമുൾപ്പെടെ

ആശ്രയിച്ചിരുന്ന പൊന്നാനി പടിഞ്ഞാറെക്കര ബോട്ട് സർവ്വീസാണ്

ബുധനാഴ്ച മുതൽ പുനരാരംഭിക്കുന്നത്.


 ഇൻ ലാൻറ് നാവിഗേഷൻ സർട്ടിഫിക്കറ്റും ലസ്ക്കർ തസ്തികയിൽ ജീവനക്കാരനെയും നിയമിച്ച് ബോട്ടിന്റെ രേഖകൾ

സമർപ്പിക്കുകയും ചെയ്തതോടെയാണ് സർവ്വീസിന് അനുമതി ലഭ്യമായത്. 

താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിൽ രേഖകൾ ഇല്ലാതെയാണ് സർവ്വീസ് നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. 

തുടർന്ന് സർവ്വീസ് നിർത്തിവെക്കാൻ

നിർദ്ദേശവും നൽകി. ഇതിനിടെ

താനൂർ ബോട്ടപകടത്തെ തുടർന്ന്

പൊന്നാനി പോർട്ട് ഓഫീസർ അറസ്റ്റിലാവുകയും ചെയ്തു. 


ഇതോടെ സർവ്വീസ് അവതാളത്തിലായി. 

പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ പുറത്തൂരിൽ നിന്നുള്ള

സ്വകാര്യ വ്യക്തിയാണ് താൽക്കാലിക് ബോട്ട് സർവ്വീസ് നടത്തിയിരുന്നത്. എന്നാൽ ബോട്ട് സർവ്വീസ് നിർത്തലാക്കിയതോടെ നിരവധി

യാത്രക്കാരാണ് പ്രയാസത്തിലായത്. 


അതേ സമയം പൊന്നാനി-പടിഞ്ഞാറെക്കര റൂട്ടിൽ ജങ്കാർ സർവ്വീസ് പുനരാരംഭിക്കാനുള്ള നീക്കവും നഗരസഭ നടത്തുന്നുണ്ട്.

 ജങ്കാർ സർവ്വീസ് നടത്തുന്നവരുമായി

ബന്ധപ്പെട്ട് ജങ്കാർ പൊന്നാനിയിലെത്തിച്ച് സർവ്വീസ് പുനരാരംഭിക്കാനാണ് ശ്രമം.

നേരത്തെ സർവ്വീസ് നടത്തിയിരുന്ന ജങ്കാർ സർവ്വീസിന് യാത്ര കൂലിയിൽ വർധന

ആവശ്യപ്പെട്ടതോടെയാണ്

സർവ്വീസ് നിലക്കാനിടയാക്കിയത്.