26 April 2024 Friday

പണി തീരാത്ത സ്‌നേഹപാത പാർക്കിന്റെ ഉദ്ഘാടനത്തിനെതിര പ്രതിഷേധ സംഗമം നടത്തി.

ckmnews


എടപ്പാൾ :കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച ചമ്രവട്ടം നിളയോരത്തെ സ്നേഹപാത പാര്‍ക്ക് നന്നാക്കാതെ കോടികൾ മുടക്കി ഭാഗികമായി മാത്രം നിർമ്മാണം പൂര്‍ത്തിയാക്കി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഉത്ഘാടനം ചെയ്യാനുള്ള നീക്കത്തിനെതിരെയും മന്ത്രിയുടെയും ഉദ്യോഗസ്ഥൻമാരുടെയും കോൺട്രാക്ടർമാരുടെയും  അഴിമതിക്കെതിരെയും പൊതു ജനങ്ങളുടെ കോടികൾ നശിപ്പിച്ചതിനെതിരെയും തവനൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പാർക്കിൻ്റെ പരിസരത്ത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രതിഷേധ സംഗമം നടത്തി.പ്രതിഷേധ സംഘമം എൻ ശംസുദ്ധീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തവനൂർ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ ഐപി ജലീൽ അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ എം. അബ്ദുള്ള കുട്ടി,ഇബ്രാഹിം മൂതൂർ,ആർ കെ ഹമീദ്, വിപി ഹംസ,എം.പി ജംഷീർ കൈനിക്കര, പത്തിൽ സിറാജ്, ഷഫീഖ് കൂട്ടായി,സി.പി ഷാനിബ്,പി.പി ഫൈസൽ,വി.പി അക്ബർ,അലി അഷ്ക്കർ,മൻസൂർ മരയങ്ങാട്ട്, വി.വി എം മുസ്തഫ,സാദിഖ് പുറത്തൂർ,ഷൗക്കത്ത് കുന്നത്ത്,നാസിഖ് ബീരാഞ്ചിറ,നവാസ് സി.പി ആർ, മൊയ്തീൻ നടുവട്ടം എന്നിവർ പ്രസംഗിച്ചു