08 May 2024 Wednesday

ഭക്ഷണം ഔദാര്യമല്ല അവകാശമാണ്:ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ckmnews

ഭക്ഷണം ഔദാര്യമല്ല അവകാശമാണ്:ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു


എടപ്പാൾ: ദേശീയ ഭക്ഷ്യഭദ്രത നിയമം 2013 സംബന്ധിച്ചു അവബോധം നൽകുന്നതിനായി സംസ്ഥാന ഭക്ഷ്യകമ്മീഷണറുടെ നിർദ്ദേശപ്രകാരം  അങ്കണവാടി പ്രവർത്തകർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഭക്ഷണം ഔദാര്യമല്ല അവകാശമാണ് എന്ന സന്ദേശം പൊതുസമൂഹത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ്  പരിപാടി.ഗ്രാസ് ലെവലിൽ പ്രവർത്തിക്കുന്ന അങ്കണവാടി പ്രവർത്തകർക്ക് നൽക്കുന്ന ബോധവൽക്കരണ പരിപാടി സമൂഹത്തിന്റെ എല്ലാ മേഖലകളിലും ദേശീയ ഭക്ഷ്യഭദ്രത നിയമം സംബന്ധിച്ചു അറിവ് എത്തിക്കുന്നതിന് പര്യാപ്തമാക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്.പൊന്നാനി ബ്ലോക്കിലെ അങ്കണവാടി പ്രവർത്തകർക്കായി   ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തിയ പരിപാടി പ്രസിഡന്റ് സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഐസിഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസർ ബിന്ദു എൻ പി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് അഡ്വ. ആർ ഗായത്രി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയശ്രി എന്നിവർ ആശംസകൾ നേർന്നു. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം  രമേഷ് വി ക്ലാസിന് നേതൃത്വം നൽകി. പൊന്നാ പൊന്നാനി ഗിശു വികസന പദ്ധതി ഓഫീസർ ഒവി രമ നന്ദി പറഞ്ഞു.