26 April 2024 Friday

ഓപ്പറേഷൻ റേഞ്ചർ;പോർകുളത്ത് നിന്നും 650 ഗ്രാം കഞ്ചാവും അനധികൃതമായി വളർത്തിയ വെരുകിനെയും പിടികൂടി

ckmnews


കുന്നംകുളം: തൃശ്ശൂർ ജില്ലയിലെ ഗുണ്ടാ സംഘങ്ങളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി  തൃശ്ശൂർ ജില്ല പോലീസ് ആരംഭിച്ച ഓപ്പറേഷൻ റേഞ്ചറിന്റെ  ഭാഗമായി പോർകുളത്തെ ഗുണ്ടാനേതാവിന്റെ  വീട്ടിൽ നിന്നും പോലീസ് 650 ഗ്രാം കഞ്ചാവും അനധികൃതമായി വളർത്തിയ വെരുകിനെയും പോലീസ് പിടികൂടി.പോർക്കുളം  നെന്മണിക്കര വീട്ടിൽ ശ്രീജിത്ത് 22ന് കുന്നംകുളം എ സി പി ടി.എസ് സിനോജിന്റെ  നിർദേശത്തെത്തുടർന്ന് കുന്നംകുളം സിഐജി കെ ജി  സുരേഷ് എസ് ഐ ഇ.  ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. പിടികൂടിയ വെരുകിനെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. സിവിൽ പോലീസ് ഓഫീസർമാരായ സുമേഷ്,  വൈശാഖ്, ഓമന എന്നിവരും സംഘത്തിലുണ്ടായിരുന്നു.