26 April 2024 Friday

ഹാത്രസ് കൊലപാതകം:മുസ്ലിംലീഗ് അംശക്കച്ചേരിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു

ckmnews

*ഹാത്രസ് കൊലപാതകം; മുസ്ലീം ലീഗ് അംശക്കച്ചേരിയില്‍ പ്രതിഷേധിച്ചു*


എടപ്പാൾ: ഹാത്രസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയോട് യോഗി സര്‍ക്കാര്‍ കാണിച്ച നീതി നിഷേധത്തില്‍ മുസ്ലീം ലീഗ് പ്രതിഷേധിച്ചു. രാജ്യവ്യാപക പ്രതിഷേധത്തിൻ്റെ ഭാഗമായി എടപ്പാൾ അംശകച്ചേരിയിൽ നടന്ന സമരം പത്തിൽ അശറഫ് ഉദ്ഘാടനം ചെയ്തു. റഫീഖ് പിലാക്കൽ അധ്യക്ഷത വഹിച്ചു.ഹാരീസ് തൊഴുത്തിങ്ങൽ, കെ പി മുജീബ് റഹ്മാൻ, ഇസ്മയിൽ മുഹമ്മദ് കുട്ടി കല്ലിങ്ങൽ, കുട്ടി എടപ്പാൾ, ഖാദർ പാഷ തുടങ്ങിയവർ സംബന്ധിച്ചു.