26 April 2024 Friday

മറവഞ്ചേരി ഹിൽടോപ് പബ്ലിക് സ്കൂൾ ലോക തപാൽ ദിനം ആചരിച്ചു

ckmnews


എടപ്പാള്‍:മറവഞ്ചേരി ഹിൽടോപ് പബ്ലിക് സ്കൂൾ ലോക തപാൽ ദിനം ആചരിച്ചു. ഒക്ടോബർ 9 ലോകമെങ്ങും തപാൽ ദിനമായി ആചരിച്ചു. രാജ്യാന്തര തപാൽ യൂണിയന്റെ ആഹ്വാന പ്രകാരമാണ് ഈ ദിവസം തപാൽ ദിനമായി ആചരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വിതരണ ശൃംഖലയാണ് തപാൽ സംവിധാനം. ടെക്നോളോജിയുടെ വളർച്ചക്കൊപ്പം തപാൽ അന്യം നിന്ന് പോകാതെ അതിന്റെ പ്രാധാന്യം വിളിച്ചോതാനാണ് തപാൽ ദിനം ആചരിക്കുന്നത് എന്ന് പ്രിൻസിപ്പൽ ജേക്കബ് സെബാസ്റ്റ്യൻ കുട്ടികളോട് പറഞ്ഞു. കാലപ്രവാഹത്തിൽ എന്തെല്ലാം രൂപമാറ്റം സംഭവിച്ചാലും അക്ഷരങ്ങൾ കൊണ്ട് കൂട്ടിയിണക്കുന്ന ബന്ധങ്ങൾക്ക് ഇഴയടുപ്പം കൂടുമെന്നു ചെയർമാൻ   മുസ്തഫ തങ്ങൾ ഓർമിപ്പിച്ചു.  ട്രസ്റ്റ് ഓഫ്  എജുക്കേഷൻ ജനറൽ സെക്രട്ടറി അബ്ദുള്ളക്കുട്ടി,  ട്രഷറർ മുഹമ്മദ്‌ അഷ്‌റഫ്‌ ടി. പി, ഹെഡ്മിസ്ട്രസ് ചന്ദ്രിക, കോഡിനേറ്റർ സെലീന, അധ്യാപകരായ ധന്യ, ഷഹർബാനു, സരിത, സുനില എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.