08 May 2024 Wednesday

എഴുത്തുകാരായ വിദ്യാർഥികളുടെ രചനകൾക്ക് കുട്ടികളുടെ ചിത്രാവിഷ്‍കാരം

ckmnews

എഴുത്തുകാരായ വിദ്യാർഥികളുടെ രചനകൾക്ക് കുട്ടികളുടെ ചിത്രാവിഷ്‍കാരം


എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ രചനയുടെ രസതന്ത്രം പദ്ധതിയുടെ ഭാഗമായി എഴുത്തുകാരായ വിദ്യാർഥികളുടെ രചനകൾക്ക് കുട്ടികളുടെ ചിത്രാവിഷ്‍കാരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. പ്രസിഡന്റ്‍ സി രാമകൃഷ്‍ണൻ ഉദ്‍ഘാടനം ചെയ്‍തു. വൈസ്‍ പ്രസിഡന്റ് അഡ്വ. ആർ ഗായത്രി അധ്യക്ഷയായി. വജ്രജൂബിലെ ഫെല്ലോഷിപ്പ് പദ്ധതി പ്രകാരമുള്ള ചിത്രകലാ പഠന കേന്ദ്രത്തിലെ അധ്യാപകനായ  ഗസിന്റെ നേതൃത്വത്തിലുള്ള ക്യാമ്പിലെ കുട്ടികളാണ് ചിത്രങ്ങൾ വരക്കുന്നത്.ചിത്രകാരൻ ഉദയൻ എടപ്പാൾ മുഖ്യാതിഥിയായി.ബാലസാഹിത്യകാരൻ രാമകൃഷ്‍ണൻ കുമരനല്ലൂർ, കില ആർ പി  പി പി വാസുദേവൻ എന്നിവർ സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം എൻ ആർ അനീഷ് സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് ഹെഡ് അക്കൗണ്ടന്റ്‍ പി വി സജികുമാര്‍ നന്ദിയും പറഞ്ഞു.