26 April 2024 Friday

എടപ്പാള്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് ഓക്സിമീറ്ററുകള്‍ നല്‍കി

ckmnews

*എടപ്പാൾ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് ഓക്സിമീറ്ററുകൾ നൽകി*


എടപ്പാൾ: കോവിഡ് പ്രതിരോധരംഗത്ത് ഏറെ ആവശ്യമുള്ള പൾസ് ഓക്സിമീറ്ററിന്റെ ദൗർലഭ്യത്താൽ ബുദ്ധിമുട്ടുന്ന എടപ്പാൾ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക്

അങ്ങാടി സാംസ്കാരിക കേന്ദ്രത്തിന്റെ (ask) ആഭിമുഖ്യത്തിൽ പത്ത് ഓക്സിമീറ്ററുകൾ സംഭാവന ചെയ്തു.മെഡിക്കൽ ഓഫീസർ ഡോ.അബൂബക്കർ പ്രസ്തുത മീറ്ററുകൾ ഏറ്റുവാങ്ങി.ഹെൽത്ത് ഇൻസ്‌പെക്ടർ കെൻസുദ്ദീൻ, റഫീഖ് എടപ്പാൾ, അക്ബർ പാറമ്മൽ, ഫൈസൽ ടി കെ, സുധീർ സുകുമാരൻ, ഷാജു കുട്ടത്ത്,തുടങ്ങിയവര്‍ പങ്കെടുത്തു