08 May 2024 Wednesday

കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോർഡ് ഏകദിന ബോധവൽക്കരണ സെമിനാർ നടത്തി

ckmnews


പൊന്നാനി:കേന്ദ്രസർക്കാരിന്റെ തൊഴിൽ മന്ത്രാലയത്തിന്റെ കീഴിലുള്ള കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോർഡ് ഏകദിന ബോധവൽക്കരണ സെമിനാർ നടത്തി.സ്ത്രീകൾക്ക് സ്വയംതൊഴിൽ പര്യാപ്തമാക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാറിൽ മുൻ നഗരസഭ കൗൺസിലർ എ പവിത്രകുമാർ അധ്യക്ഷ വഹിച്ചു. കേന്ദ്ര തൊഴിൽ മന്ത്രാലയ വിദ്യാഭ്യാസ ഓഫീസർ എസ് സേരൻ, വിദ്യാഭ്യാസ കോഡിനേറ്റർ ദാമോദരൻ മടവൻ കണ്ടി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു, സന്തോഷ് കടവനാട്, പി സബിത, കെ മുനീറ, കെ വിനീത, കലാവതി,കെ റുബീന എന്നിവർ സെമിനാറിന് നേതൃത്വം നൽകി.