08 May 2024 Wednesday

കടൽ ക്ഷോഭം രൂക്ഷമായ പൊന്നാനി സന്ദർശിക്കാനെത്തിയ സബ് കലക്ടറെ നാട്ടുകാർ തടഞ്ഞു

ckmnews


പൊന്നാനി:കടല്‍ക്ഷോഭം ശക്തമായ പൊന്നാനി സന്ദര്‍ശിക്കാനെത്തിയ സബ്കളക്ടറെ രോഷാകുലരായ ജനങ്ങൾ  തടഞ്ഞു.


നാട്ടുകാര്‍  വാഹനത്തിന് ചുറ്റും കൂടി പ്രതിഷേധിച്ചതോടെ സബ് കളക്ടർക്ക് വാഹനത്തിൽ നിന്ന് പുറത്തിറങ്ങാനായില്ല. നാട്ടുകാർ ഇവരെ മടങ്ങിപ്പോകാൻ അനുവദിക്കാതെ റോഡ് ഉപരോധിച്ചു.കടലാക്രമണം രൂക്ഷമായ പ്രദേശമാണ് പൊന്നാനി.