08 May 2024 Wednesday

പൊന്നാനിയിലെ തീരദേശവാസികളെ വർഷങ്ങളായി ഇടതുപക്ഷ എംഎൽഎമാർ കബളിപ്പിക്കുന്നു :ആര്യാടൻ ഷൗക്കത്ത്

ckmnews



ചങ്ങരംകുളം:പൊന്നാനിയിലെ തീരദേശവാസികളായ സാധാരണക്കാരെ  പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ഇടതുപക്ഷ എംഎൽഎ മാർ കാലങ്ങളായി കബളിപ്പിക്കുകയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.കടൽഭിത്തി ഉടൻ നിർമിക്കുമെന്നും ഫണ്ട് അനുവദിച്ചു എന്നും പറയാൻ തുടങ്ങിയിട്ട് കാലം ഒരുപാടായെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. 

ചങ്ങരംകുളത്ത് വച്ച് നടന്ന വെളിയംകോട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്യാടൻ ഷൗക്കത്ത്.വെളിയംകോട് ബ്ലോക് കോൺഗ്രസ് പ്രസിഡന്റായി കെപിസിസി നിയമിച്ച പിടി അബ്ദുൽഖാദർ ചടങ്ങിൽ ചുമതലയേറ്റു .യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ പി ടി അജയ്മോഹൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. വി സൈത് മുഹമ്മദ് തങ്ങൾ, അഡ്വക്കറ്റ് സിദ്ധിഖ് പന്താവൂർ , എം വി ശ്രീധരൻ മാസ്റ്റർ , മുസ്തഫ വടമുക്ക് , കെ എം അനന്തകൃഷ്ണൻമാഷ്,ഷംസു കല്ലാട്ടയിൽ , ഹുറൈർ കൊടക്കാട്ട്, നാഹിർ ആലുങ്ങൽ , നവാസ് സെൻസിക് , അനസ് മാസ്റ്റർ പാലപ്പെട്ടി,  പ്രണവം പ്രസാദ് , തുടങ്ങിയവർ സംസാരിച്ചു.