08 May 2024 Wednesday

അത്താണിപ്പടി സ്പാർക്11 ആർട്സ് & സ്പോർട്സ് ക്ലബ് അത്താണിപ്പടിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ckmnews



പൊന്നാനി:പുറത്തൂർ പഞ്ചായത്തിലെ അത്താണിപ്പടിയിൽ കലാ കായിക സാംസ്കാരിക രംഗങ്ങളിലെ നിറ സാന്നിധ്യമായ സ്പാർക്11 ആർട്സ് & സ്പോർട്സ് ക്ലബ്, മാസ്റ്റർ മെഡ്സിറ്റി ക്ലിനികിന്റെയും ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെയും  സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിന് ജനറൽ മെഡിസിൻ വിഭാഗത്തിൽ ഡോ.സിത്താര ,ഡോ.മുഹമ്മദ് നിയാസ് , അർബുദ രോഗ വിഭാഗത്തിൽ സീനിയർ കൺസൾട്ടന്റ് ഡോ. രാഹുൽ , സീനിയർ റസിഡന്റ് ഡോ. വൃന്ദ രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.നിരവധിപേരാണ് ക്യാമ്പിൽ സൗജന്യമായി ലഭിച്ച വിദഗ്ധ ഡോക്ടർമാരുടെ പരിശോധന,

മറ്റു മെഡിക്കൽ ടെസ്റ്റ്, കാൻസർ സ്ക്രീനിംഗ്, മരുന്നു വിതരണം തുടങ്ങിയവ പ്രയോജനപ്പെടുത്തിയത് മാസ്റ്റർ മെഡ്സിറ്റി ക്ലിനിക്കിൽ വെച്ച് നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് സഹീർ വി പി, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോട്ടക്കൽ-ബിസിനസ് ഡെവലെപ്മെന്റ് സീനിയർ എക്സിക്യൂട്ടീവ് റാഷിഖ് കോട്ടക്കൽ, മാസ്റ്റർ മെഡ്‌സിറ്റി ക്ലിനിക് ഓണർ അലി അക്ബർ മറ്റു ക്ലബ് ഭാരവാഹികൾ,ക്ലബ് പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു