ബലാത്സംഗ കേസിലെ 60 വയസുകാരന് 5 ജീവപര്യന്തവും 525000 രൂപ പിഴയും ശിക്ഷ വിധിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി

ബലാത്സംഗ കേസിലെ 60 വയസുകാരന് 5 ജീവപര്യന്തവും 525000 രൂപ പിഴയും
ശിക്ഷ വിധിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി
ചങ്ങരംകുളം:ബലാത്സംഗ കേസിലെ പ്രതിക്ക് 5 ജീവപര്യന്തവും 525000 രൂപ പിഴയും വിധിച്ചു.ചെമ്മന്തിട്ട പുതുശ്ശേരി സ്വദേശി പാമ്പുങ്ങല്‍ വീട്ടില്‍ 60 വയസ്സുള്ള അജിതനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എസ് ലിഷ തടവും പിഴയും ശിക്ഷ വിധിച്ചത്.2017-ല്‍ 15 വയസ്സുകാരിയായ പെണ്‍കുട്ടി താമസിക്കുന്ന വീടിനു പുറകിലുള്ള കുളിമുറിയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പെണ്‍കുട്ടിയുടെ അമ്മയ്ക്കും സഹോദരിക്കും ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി മയക്കി കിടത്തിയതിനുശേഷം പെണ്‍കുട്ടിയെ അതിക്രൂരമായി പലതവണ ബലാത്സംഗം ചെയ്‌തെന്നുമുള്ള പരാതിയിലാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ ബന്ധുവിന്റെ മരണത്തെതുടര്‍ന്ന് ബന്ധുക്കള്‍ വീട്ടില്‍ വന്നതോടെയാണ് പെണ്‍കുട്ടി പീഡന വിവരം ബന്ധുക്കളോട് പറയുന്നത്.തുടര്‍ന്ന് കുന്നംകുളം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന യുകെ ഷാജഹാന്റെ നിര്‍ദ്ദേശപ്രകാരം വുമണ്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉഷ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി.തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടറായ ജി.ഗോപകുമാറാണ് കേസന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. 23 സാക്ഷികളെ വിസ്തരിക്കുകയും 17ഓളം രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്തു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ട് കെഎസ് ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിന് വേണ്ടി അഡ്വ: അമൃതയും, അഡ്വ: സഫ്‌നയും കുന്നംകുളം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സുജിത്ത് കാട്ടിക്കുളവും പ്രവര്‍ത്തിച്ചിരുന്നു.