26 April 2024 Friday

എരുമപ്പെട്ടിയില്‍ കൃഷി ഓഫീസര്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍

ckmnews


കുന്നംകുളം : കുന്നംകുളം എരുമപ്പെട്ടിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസറെ വിജിലന്‍സ് പിടികൂടി .ഉണ്ണികൃഷ്ണന്‍ പിള്ളയാണ് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത് . ഭൂമി തരം മാറ്റത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ് ഭൂവുടമയില്‍ നിന്നും കൈക്കൂലി വാങ്ങിയത്.വിവരം അറിഞ്ഞെത്തിയ വിജിലന്‍സ് ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു.