26 April 2024 Friday

ബിഡികെ വുമന്‍സ് വിങിന്റെ നേതൃത്വത്തില്‍ പെണ്‍കരുത്തായി രക്തദാന ക്യാമ്പ്

ckmnews

ബി ഡി കെ വുമൺസ് വിങ്ങിന്റെ നേതൃത്ത്വത്തിലുള്ള പെൺ മനസ്സുകളുടെ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി


പെരിന്തൽമണ്ണ :"ഒന്നിനും പിന്നിലാകരുതെന്ന ദൃഢനിശ്ചയം രക്തദാനത്തിലും നമ്മെ മുന്നിലെത്തിക്കും "എന്ന മനസ്സുമായെത്തിയവർ ബി ഡി കെ പെരിന്തൽമണ്ണ താലുക്ക് വുമൺസ് വിങ്ങിന്റെ നേതൃത്ത്വത്തിൽ പെരിന്തൽമണ്ണ കിംസ്അൽഷിഫ രക്തബാങ്കിൽ വെച്ച് നടന്ന വനിത രക്തദാന ക്യാമ്പ് ജില്ലയിലെ ചരിത്ര സംഭവമായി.കോവിഡ് സുരക്ഷാ ക്രമീകരണങ്ങളോടെ നടന്ന ക്യാമ്പിൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവ്വീസ് മലപ്പുറം ജില്ലാ നോഡൽ ഓഫീസർ ഡോക്ടർ പ്രവീണയുടെ സാന്നിധ്യവും രക്തദാനം ചെയ്തതും ക്യാമ്പിന് ഉണർവേകി. അനേകായിരം ജീവിതങ്ങൾക്ക് രക്താവശ്യത്തിനായി പുത്തൻ പ്രതീക്ഷകളുമായി ചേർന്നു നിന്ന ബ്ലഡ് ഡൊണേഴ്‌സ് കേരളയുടെ പെരിന്തൽമണ്ണ താലൂക്ക് കമ്മിറ്റിയുടെ വനിതാ കോർഡിനേറ്റർ മാരുടെ തീവ്ര പരശ്രമത്തിനുള്ള ഫലം കൂടിയായി.ബുധനാഴ്ചപെരിന്തൽമണ്ണ കിംസ് അൽഷിഫ  രക്തബാങ്കിൽ വെച്ചു നടന്ന വനിതാ രക്തദാന ക്യാമ്പിൽ 61 ഓളം വനിതകളാണ് എത്തി ചേർന്നത്.

രക്തദാനം പലരുടെയും സ്വപ്നം ആണെന്ന് ക്യാമ്പിൽ ആദ്യ രക്തദാനം നിർവഹിച്ച വഹീത അഭിപ്രായപ്പെട്ടു.

രക്തദാന മേഖലയിൽ നമുക്കും പ്രവർത്തിക്കാനും, ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക് കരുതലോടെ രക്തം പകരാനും ഇനിയുമിനിയും കഴിയട്ടെ എന്ന് ക്യാമ്പ് കോർഡിനേറ്റർ ശ്രീഷ്ന കൂട്ടിച്ചേർത്തു.


ജില്ലാ പ്രസിഡന്റ്‌ ജയൻ പെരിന്തൽമണ്ണ, 

ബിപിൻ താലൂക്ക് സെക്രട്ടറി,

ഗിരീഷ് താലൂക്ക് പ്രസിഡന്റ്‌,  

ഷിഹാബ് താലൂക്ക് ട്രഷറർ, ഷഫീക്ക് അമിനിക്കാട്, Adv ഷംസുദ്ധീൻ, 

ഷബീർ IHRD  താലൂക്ക് രക്ഷാധികാരി,  

കോഡിനേറ്റർ കൃഷ്ണ പ്രഭ, ശ്രീഷ്ണ, ദിവ്യ, ഷീബ, സുധിഷ, ദീപ, സഫവാന, വിശ്വൻ.അനൂപ് 

എന്നിവർ പങ്കെടുത്തു..