26 April 2024 Friday

മുള്ളന്‍ പന്നി കുറുകെ ചാടി; സ്‌കൂട്ടര്‍ മറിഞ്ഞ് പാറേമ്പാടം സ്വദേശിക്ക് പരിക്ക്.

ckmnews



കുന്നംകുളം : മുള്ളന്‍ പന്നി കുറുകെ ചാടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രികന് പരിക്കേറ്റു. പാറേമ്പാടം സ്വദേശി തൈക്കാടത്ത് വീട്ടില്‍  മെജോയ് (32) നാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്തല്ലൂര്‍ പാടത്തിന് സമീപത്താണ് അപകടമുണ്ടായത്. എരുമപ്പെട്ടി ഭാഗത്ത് നിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറിന് മുന്‍പിലൂടെ പെട്ടെന്ന് മുള്ളന്‍ പന്നി കടന്നുപോയതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ റോഡില്‍ മറിഞ്ഞു വീഴുകയായിരുന്നു. വീഴ്ചയില്‍ തലക്കും കൈക്കും പരിക്കേറ്റ യുവാവിനെ കുന്നംകുളം ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചു