26 April 2024 Friday

പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ജനുവരി 5ന് നടക്കും

ckmnews



എടപ്പാൾ: പെരുമ്പറമ്പ്  മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ജനുവരി 5ന് നടക്കും. ഉത്സവത്തോട്   അനുബന്ധിച്ച് തിങ്കളാഴ്ച കാലത്ത്  ശ്രീഭൂതബലി ഏഴുന്നൊള്ളിപ്പ് നടന്നു. ഉത്സവത്തിന്റെ കൊടിയേറ്റ് ഞായറാഴ്ച വൈകിട്ട് തന്ത്രി കെ ടി നാരായണൻ നമ്പൂതിരിപ്പാട്  മനോജ് എമ്പ്രാന്തിരി എന്നിവരുടെ നേതൃത്വത്തിൽ നടന്നിരുന്നു.ജനപ്രതിനിധികളും ഭക്തരും  ചടങ്ങിൽ സംബന്ധിച്ചു.